ബാംഗ്ലൂർ: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് അപക്ഷേ ക്ഷണിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ലാണ് ഇത് സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കമുള്ള കേന്ദ്രങ്ങളിലായി 400 ഒഴിവ്. അവസരം പുരുഷന്മാർക്കു മാത്രം.
Also Read: ക്യാംപസ് ഫ്രാൻസ്: പഠനം ഇനി ഫ്രാൻസിൽ ആക്കൂ !
ഓഗസ്റ്റ് 28–സെപ്റ്റം 3 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാലിൽ അപേക്ഷിക്കാം. ലേബർ, സഫായ്‌വാല ഒഴിവുകൾ എഎസ്‌സി സെന്റർ സൗത്തിലാണ്. അപേക്ഷ അയയ്ക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre South-2ATC, Agram Post, Bangalore-07.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
∙ലേബർ (193): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
∙സിവിലിയൻ മോട്ടർ ഡ്രൈവർ (115): മെട്രിക്കുലേഷൻ/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം, 18–27, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
∙ക്ലീനർ (67): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
∙കുക്ക് (15): മെട്രിക്കുലേഷൻ/തത്തുല്യം, പാചകനൈപുണ്യം,18–25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
∙സഫായ്‌വാല (7): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
∙സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ (3): മെട്രിക്കുലേഷൻ/തത്തുല്യം, കേറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്,18–25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
Post Your Comments