Latest NewsNewsIndia

കാമുകിയുമായി തെറ്റിപ്പിരിഞ്ഞു: റോഡരികിലെ കാറുകൾ അടിച്ചുപൊട്ടിച്ച് യുവാവ് സങ്കടം തീർത്തു

ബെംഗളൂരു: പ്രണയ നഷ്ടത്തിൽ സങ്കടം സഹിക്കവയ്യാതെ യുവാവ് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്തു. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകര്‍ത്തത്. കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമായി വേര്‍പിരിഞ്ഞതിലുള്ള ദേഷ്യത്തിലാണ് കാറുകള്‍ തല്ലിത്തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി.

Also Read:രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കേരളത്തിലേക്ക് വരാൻ ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

കേസിനാസ്പദമായ സംഭവം നടക്കുന്നത് വ്യാഴാഴ്ച രാത്രിയോടെയാണ്. 27 കാരനായ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ, റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാമുകിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന്‍റെ സങ്കടത്തിലും നിരാശയിലുമായിരുന്നു താനെന്നും, ദേഷ്യം സഹിക്കവയ്യാതെയാണ് കാറുകള്‍ തല്ലിത്തകർത്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button