Latest NewsNewsIndiaCrime

12 വയസുകാരി തൂങ്ങി മരിച്ച നിലയിൽ: തൂങ്ങിയത് അമ്മയുടെ നിർദേശപ്രകാരമെന്ന് സൂചന

ബെംഗളുരു: 12 വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെംഗളുരുവിലെ ദിബൂരിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയായ അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍പെട്ടാണ് കുട്ടി മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍ നിന്ന് എട്ടുവയസുകാരി തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്തു.

വിഷാദരോഗിയായ അമ്മയുടെ നിര്‍ദേശം കൃത്യമായി പിന്തുടര്‍ന്ന് 12 കാരി വീട്ടില്‍ തയ്യാറാക്കിയ കുരുക്കില്‍ തൂങ്ങുകയായിരുന്നു. 12 കാരിയുടെ വെപ്രാളം കണ്ടു ഭയന്ന എട്ടുവയസുകാരി കുരുക്കില്‍ നിന്ന് തലവലിച്ചെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതിന് പിന്നാലെയാണ് യുവതിക്ക് വിഷാദരോഗം പിടിപെട്ടത്.

ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കുട്ടികളെ പറഞ്ഞുമനസിലാക്കിയ ശേഷമാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും രണ്ട് കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ ശ്രമമെന്നും പൊലീസ് വിശദമാക്കി. എന്നാൽ എട്ടുവയസ്സുക്കാരിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 12 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button