ബംഗളൂരു: കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ മനംനൊന്ത് വീണ്ടും ആരാധകന്റെ ആത്മഹത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെന്നാർഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ രാജേന്ദ്ര (40) ആണ് മരിച്ചത്. പുനീതിന്റെ കടുത്ത ആരാധനകനായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുനീതിന്റെ മരണവാർത്ത തുടർച്ചയായി ടി.വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
Also Read : അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻമരിക്കുകയാണെങ്കിൽ പുനീതിനെ പോലെ തന്റെ കണ്ണുകളും ദാനം ചെയ്യണമെന്ന് രാജേന്ദ്ര പറഞ്ഞിരുന്നു. അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം കുടുംബാംഗങ്ങൾ രാജേന്ദ്രയുടെ കണ്ണുകൾ ദാനംചെയ്തു. ഒക്ടോബർ 28ന് കുടുംബത്തോടൊപ്പം തിരുപ്പതിയിലേക്കു പോയപ്പോഴാണ് പുനീതിെൻറ മരണവാർത്തയറിഞ്ഞത്. തുടർന്ന് യാത്ര മതിയാക്കി തിരിച്ചു വരികയായിരുന്നു. വീട്ടിൽ എല്ലാവരും ജോലിയിലായിരുന്ന സമയത്തായിരുന്നു രാജേന്ദ്ര തൂങ്ങി മരിച്ചത്.നാരായണ നേത്രാലയത്തിൽനിന്ന് ഡോക്ടർമാരെത്തി കണ്ണുകൾ ദാനം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ബെന്നാർഘട്ട പൊലീസ് കേസെടുത്തുട്ടുണ്ട് .
Post Your Comments