ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ നിധി കണ്ടെത്താനെന്ന പേരിൽ നടത്തിയ മന്ത്രവാദത്തിനിടെ യുവതിയോട് നഗ്നയാകാൻ ആവശ്യപ്പെട്ട ദുർമന്ത്രവാദിയടക്കം അഞ്ചുപേർ അറസ്റ്റിൽ.
Also read : പൊള്ളാച്ചിയിൽ 13 കാരിയെ വിവാഹം കഴിച്ച 21 കാരന്‍ അറസ്റ്റില്‍: പോക്സോ കേസെടുത്ത് പോലീസ്
ക്രിമിനൽ കുറ്റകൃത്യ വകുപ്പ് പ്രകാരവും ദുർമന്ത്രവാദം തടയൽ നിയമപ്രകാരവുമാണ് 40കാരനായ മന്ത്രവാദിയും അഞ്ചുപേരും അറസ്റ്റിലായത്. ദുർമന്ത്രവാദിയായ ശശികുമാർ, സഹായി മോഹൻ, നിർമാണതൊഴിലാളികളായ ലക്ഷ്മിനാരസപ്പ, ലോകേഷ്, നാഗരാജ്, പാർഥസാരഥി എന്നിവരാണ് അറസ്റ്റിലായത്. വീട്ടിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടെത്താനെന്ന പേരിലായിരുന്നു ചടങ്ങുകൾ. യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പൊലീസെത്തി രക്ഷപ്പെടുത്തി.
Post Your Comments