NattuvarthaKeralaNews

ലാവണ്യ കേസിൽ പുതിയ വഴിത്തിരിവ് : സ്‌കൂൾ അധികൃതർ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി മുത്തശ്ശിയുടെ മൊഴി

സ്‌കൂൾ അധികൃതർ മതപരിവർത്തനത്തിന് നിർബന്ധിച്ചതോടെയാണ് താൻ വിഷം കഴിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ലാവണ്യ അമ്മാവനോട് പറഞ്ഞിരുന്നതായാണ് മുത്തശി മൊഴി നൽകിയത്

ചെന്നൈ : തഞ്ചാവൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ പുതിയ വഴിത്തിരിവ്. ആത്മഹത്യ ചെയ്ത ലാവണ്യയുടെ മുത്തശ്ശി കേസിൽ നിർണായ മൊഴി നൽകി. സ്‌കൂൾ അധികൃതർ മതപരിവർത്തനത്തിന് നിർബന്ധിച്ചതോടെയാണ് താൻ വിഷം കഴിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ലാവണ്യ അമ്മാവനോട് പറഞ്ഞിരുന്നതായാണ് മുത്തശി മൊഴി നൽകിയത്.

തഞ്ചാവൂരിലെ സേക്രട്ട് ഹാർട്ട് സ്‌കൂൾ വിദ്യാർത്ഥിനിയിരിക്കെയാണ് 17കാരിയായ ലാവണ്യ ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ വാർഡനും കന്യാസ്ത്രീയുമായ സാഗയ മേരി അധിക ജോലികൾ ചെയ്യിച്ചും മാനസികമായി തളർത്തിയും ഏറെ പീഡിപ്പിച്ചിരുന്നുവെന്നാണ് ലാവണ്യ മരണമൊഴി നൽകിയത്.

ക്രിസ്തുമതം സ്വീകരിക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് എതിർത്തതിനെ തുടർന്ന് കന്യാസ്ത്രീ തന്നോട് ക്രൂരമായി പെരുമാറിയെന്നും ലാവണ്യ മൊഴിനൽകിയെന്നാണ് റിപ്പോർട്ട്. വിഷം കഴിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ലാവണ്യയുടെ മുത്തശി മാംഗയകരാസി നടത്തിയ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുമെന്നാണ് വിവരം. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാവണ്യയുടെ മുത്തശി ഇക്കാര്യം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button