ഇസ്ളാമാബാദ്: അടിസ്ഥാന കാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ നാട് പട്ടിണിയിലും പരിവട്ടത്തിലും ബുദ്ധിമുട്ടുമ്പോഴും പാകിസ്ഥാനിലെ വലിയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വിസ് ബാങ്കിലുളളത് കോടികളെന്ന് കണ്ടെത്തല്‍. പൊതുജനങ്ങളോട് പോലും കടം പറയുന്ന ദുരവസ്ഥയിൽ നിൽക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിനു നാണക്കേട് ഉണ്ടായിരിക്കുകയാണ്. രാഷ്‌ട്രീയ നേതാക്കളും സൈനിക ജനറല്‍മാരുമുൾപ്പെടെയുള്ള 1400 പാക് പൗരന്മാരുടേ 600 ഓളം സ്വിസ് ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകൾ വാങ്ങിയ ഐഎസ്‌ഐ മുന്‍ തലവന്‍ ജനറല്‍ അക്‌താര്‍ അബ്‌ദുര്‍ റഹ്‌മാന്‍ ഖാനാണ് ഇവരില്‍ പ്രബലനായ സൈനിക നേതാവ്. സ്വിറ്റ്‌സര്‍ലാന്റിലെ നിക്ഷേപ ബാങ്കിംഗ് സംരംഭമായ ക്രെഡിറ്റ് സ്വിസിയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ അക്കൗണ്ടുകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments