CricketLatest NewsNewsSports

ആറ് വർഷത്തിന് ശേഷം ഇന്ത്യ ടി20 റാങ്കിംഗില്‍ വീണ്ടും ഒന്നാമത്

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെ മറികടന്നാണ് ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും പട്ടികയില്‍ തലപ്പത്തെത്തിയത്. ധോണിക്ക് കീഴില്‍ 2016 മെയ് മൂന്നിനാണ് ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്. 39 മത്സരത്തില്‍ നിന്ന് 10,484 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 39 മത്സരത്തില്‍ നിന്ന് 10,474 പോയിന്റുണ്ട്. പാകിസ്ഥാന്‍, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

Read Also:- അമിത വിയർപ്പിനെ അകറ്റാൻ..

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 17 റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 185 റണ്‍സിലേക്ക് ബാറ്റേന്തിയ പൊള്ളാർഡും സംഘവും നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button