Latest NewsKeralaIndiaNews

‘ഗവർണർ ഇസ്ലാമില്‍ നിന്ന് പുറത്താണ്’: ശബരിമല ദര്‍ശനം ചൂണ്ടിക്കാട്ടി ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് ഹമീദ് ഫൈസി

മലപ്പുറം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യഥാർത്ഥ മുസ്ലിം അല്ലെന്ന പ്രചാരണവുമായി തീവ്ര ഇസ്‌ലാമിസ്റ്റുകൾ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി അല്ലെന്ന് ആരോപിച്ച് സുന്നി യുവ ജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. ഇതരമതസ്ഥരുടെ ആചാരവും വേഷവും സ്വീകരിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ് എന്നാണ് ഗവർണറുടെ ശബരിമല ദർശനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഫൈസി പറയുന്നത്.

ഫൈസിയുടെ ഗവർണർക്കെതിരായ ആരോപണം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിന് പുറത്താണ് എന്ന് പറഞ്ഞ ഫൈസി, അദ്ദേഹം അമുസ്ലീമാണ് എന്ന് പറയാൻ ധൈര്യം കാണിക്കുന്നില്ല. ഇസ്ലാമിക അടിസ്ഥാന വിശ്വാസങ്ങള്‍ പരസ്യമായി ലംഘിച്ചവരുടെ ഉപദേശങ്ങള്‍ സമുദായത്തിന് ആവശ്യമില്ല എന്നും ഫൈസി ഗവർണറെ ആക്ഷേപിക്കുന്നു.

Also Read:മാധ്യമങ്ങൾ ‘ഹിജാബിലൊളിപ്പിച്ച’ പ്രധാന സംഭവം: അസാധാരണമായ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്പോൾ

‘ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലിം ഇതര മതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്. ഹിജാബ് വിഷയത്തിൽ ​ഗവർണർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് അകത്ത് നിന്ന് കൊണ്ടല്ല ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍,’ ഫൈസി വ്യക്തമാക്കി.

ഗവർണർ ശബരിമല സന്ദർശിച്ചത് ചൂണ്ടിക്കാട്ടി, അദ്ദേഹം ഇസ്‌ലാം മതാചാരം ലഘിച്ചെന്നും യഥാര്‍ത്ഥ ഇസ്ലാം മത വിശ്വസി അല്ലെന്നും ഫൈസി പറഞ്ഞത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്. സന്നിധാനത്ത് വാവരെ ആരാധിക്കാന്‍ പോലും സംവിധാനമുണ്ട്. വിശ്വാസികളായവർക്കും അല്ലാത്തവർക്കും അത് അറിയാവുന്നതുമാണ്. അത് അറിയാൻ ശബരിമല വരെ പോകണം എന്നുമില്ല. എരുമേലി പള്ളിയില്‍ നിന്നാണ് പേട്ട തുള്ളല്‍. അങ്ങനെ എല്ലാവരും പോവുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആരാധാനാലയമാണ് ശബരിമല എന്നിരിക്കെ, ശബരിമലയില്‍ പോയാല്‍ മുസ്ലിം മതവിശ്വാസി അല്ലാതാകുമെന്ന അർഥം വെച്ചുകൊണ്ടുള്ള ഫൈസിയുടെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ഹിജാബ് വിഷയത്തിലെ ഗവര്‍ണറുടെ നിലപാട് ആണ് ഫൈസി അടക്കമുള്ളവരെ ചൊടിപ്പിച്ചത്.

Also Read:‘വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ?’: എച്ച്ആര്‍ഡിഎസിനെതിരെ എം.വി ജയരാജൻ

ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാനിലെവിടെയും ആവശ്യപ്പെടുന്നില്ലെന്നും ആയിരുന്നു ഗവർണർ കഴിഞ്ഞ ദിവസങ്ങളിലായി വെളിപ്പെടുത്തിയത്. ‘മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണ്. അങ്ങനെ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദം ഷാബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടും പിടുത്തം ഉപേക്ഷിക്കണം. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അത് സ്ത്രീകൾ ആദ്യം തിരിച്ചറിയണം’, ഗവർണർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button