KeralaLatest NewsUAENewsIndiaGulf

മാധ്യമങ്ങൾ ‘ഹിജാബിലൊളിപ്പിച്ച’ പ്രധാന സംഭവം: അസാധാരണമായ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്പോൾ

ഹിജാബ് വിഷയം രാജ്യം കടന്ന് ചർച്ചയായ സാഹചര്യത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയിലെ തന്നെ മാധ്യമങ്ങൾ തിരിഞ്ഞിരുന്നു. ഇന്ത്യയിൽ വംശഹത്യ നടക്കുകയാണെന്ന തരത്തിൽ മലയാള മാധ്യമങ്ങൾ വരെ വാർത്ത നൽകി. ഗൾഫ് നാടുകളിലെ മലയാളികളെ നരകിപ്പിക്കുന്ന തീരുമാനമാണ് ഹിജാബ് വിഷയത്തിൽ ഇന്ത്യ കൈക്കൊണ്ടതെന്ന ആരോപണവും ഉയർന്നു. ഇതിനിടയിൽ ഒരു സംഭവമുണ്ടായി. ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. എന്നാൽ, ഈ വിവരം അധികമാരും അറിഞ്ഞില്ല.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേർന്ന് നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിൽ ആണ് ഇരുവരും പുതിയ കരാറിൽ ഒപ്പുവെച്ചത്. കരാറിന് പിന്നാലെ ‘സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു അറബ് മാധ്യമായ ഖലീജ് ടൈംസ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ച ഏറ്റവും വലിയ കരാർ എന്ന പറയേണ്ടി വരും ഇതിനെ.

Also Read:ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം.!

വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വൻ മുന്നേറ്റത്തിന് കരാർ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. അതായത്, 7.5 ലക്ഷം കോടിയുടെ വ്യാപാരം. കോവിഡ് വെല്ലുവിളികള്‍ക്കും ഹിജാബ് വിവാദങ്ങൾക്കുമിടെ യുഎഇയുമായി ഒപ്പുവെയ്ക്കുന്ന സുപ്രധാന കരാറാണിത്. സുപ്രധാന കരാറില്‍ ഒപ്പു വച്ചതോടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. രത്നങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി കൂട്ടാനുമാകും. ഡിജിറ്റല്‍ വ്യാപാരവും കരാറിന്‍റെ ഭാഗമാകും. കരാറിലൂടെ ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍. ചൈനീസ് ഇല്പന്നങ്ങള്‍ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ കരാറിന് പ്രാധാന്യം ഏറെയാണ്.

Also Read:ഐഎഎസ് ഉദ്യോഗസ്ഥനായും അഭിഭാഷകനായും വരെ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: 4 വർഷം കൊണ്ട് മാത്രം വിവാഹം കഴിച്ചത് 25 പേരെ

സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം, കാലാവസ്ഥാ പ്രവര്‍ത്തനം, സാങ്കേതിക മേഖല, ഊർജ്ജം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക പുനരുജ്ജീവിപ്പിക്കുക എന്നതാണ് കരാറിന്റെ ഉദ്ദേശം. ഇന്ത്യ വെറുക്കപ്പെട്ട രാഷ്ട്രമാണെന്നും വംശീയത കൊടികുത്തി വാഴുന്ന ഇടമാണെന്നും ഇന്ത്യയിലിരുന്നു കൊണ്ട് ഒരു വിഭാഗം ആളുകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് യു.എ.ഇയുമായി ഇത്രയും വലിയ ഒരു വ്യാപാര-വ്യവസായ-വാണിജ്യ കരാറും സംഭവിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെയുള്ള തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ എല്ലാ മാർഗ്ഗത്തിലൂടെയും ഇന്ത്യ പൊരുതുമ്പോൾ തന്നെയുള്ള ഈ പുതിയ കരാർ, ഭീകരതയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊപ്പമല്ല തങ്ങളെന്ന് യു.എ.ഇ ഒരിക്കൽ കൂടി അടിവരയിടുന്നത് കൂടെയാണ്. അബുദാബിയില്‍ പ്രത്യേക വ്യവസായം ഇന്ത്യൻ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. സമസ്ത മേഖലകളിലും ഇന്ത്യയും യു.എ.ഇയും സഹകരിക്കുകയാണ്. ഖലീജ് ടൈംസ് തങ്ങളുടെ പ്രധാനവാർത്തയായി മാത്രം ഒതുക്കിയില്ല ഈ വാർത്തയെ. അവരുടെ അന്നേ ദിവസത്തെ പത്രത്തിലെ അടുത്ത പേജുകളിൽ പങ്കുവെച്ചിരിക്കുന്നതും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ വിശദ വിവരങ്ങളാണ്.

Also Read:ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ല? പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്

ഇന്ത്യയുമായുള്ള യു.എ.ഇയുടെ കരാർ ചൈനയ്ക്ക് തിരിച്ചടിയാവുകയാണ്. ചൈനയ്ക്കായിരുന്നു യു.എ.ഇയുടെ പ്രധാന വിപണി. എന്നാൽ, പുതിയ കരാർ പ്രകാരം ആ സ്ഥാനം ഇനി ഇന്ത്യയ്ക്കാണ്. പാകിസ്ഥാനെ ചിത്രത്തിൽ പോലും കാണാനില്ല. ‘ഞങ്ങൾ ഇനി ആത്മാർത്ഥ സുഹൃത്തുക്കളാണ്, ഇനി ഞങ്ങൾ ഒന്നിച്ച് വളരും. ചൈന ഒഴിവായിക്കോളൂ’ എന്ന സന്ദേശമാണ് കരാർ നൽകുന്നത്. വളരെ പ്രധാനപ്പെട്ട ഈ കരാർ വാർത്ത അതേപ്രാധാന്യത്തോടെ, ഖലീജ് ടൈംസ് നൽകിയതിന്റെ 10 ശതമാനം പ്രാധാന്യം പോലും നൽകാതെ കേരളത്തിലെ മാധ്യമങ്ങൾ മുഖ്യത്തിന് പിന്നിലെ കാരണമെന്ത്? ഹിജാബ് വിഷയത്തിന് ശേഷം ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ അകറ്റി നിർത്തുന്നു എന്ന വ്യാജ പ്രചാരണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഈ കരാർ. ഇന്ത്യയും തങ്ങളും തോളോട് തോൾ ചേർന്ന് വളരും, ഇന്ത്യയെ ഒരു സഹോദര രാജ്യമായി ചേർത്ത് നിർത്തുന്നു എന്ന ശക്തമായ സന്ദേശമാണ് യു.എ.ഇ നൽകുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഈ കരാറിൽ മതമോ രാഷ്ട്രീയമോ ഇല്ല. ചുരുക്കി പറഞ്ഞാൽ, യു.എ.ഇയ്ക്ക് ഇന്ത്യയോട് യാതൊരു വിരോധവും ഇല്ല എന്ന് തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button