കൊച്ചി: പൊലീസ് സേനയില്‍ സ്ത്രീ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്‌തത് നേരിട്ടറിയാമെന്നും മാഡം ഒന്ന് രക്ഷിക്കണമെന്ന് പറഞ്ഞ് അവര്‍ കരഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഡിഐജി പോലീസ് ക്ലബിൽ വന്നാൽ വനിതാ എസ്ഐയെ വിളിപ്പിക്കുമായിരുന്നു. ഒരു പുരുഷ മേധാവിയോട് അവർക്കിത് പറയാൻ കഴിയാത്തതിനാൽ, സ്ത്രീയായ തന്നോട് പറഞ്ഞുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും അവര്‍ തുറന്നു പറയുന്നുണ്ട്.
‘ഫയര്‍ ഫോഴ്സ് ഡിജിപി ആയിരുന്നപ്പോള്‍ യാത്ര അയപ്പ് വേണ്ടെന്ന് വച്ചത് അവഗണനയില്‍ പ്രതിഷേധിച്ചാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍ ആണ് ഞാന്‍. യാത്ര അയപ്പ് തരുന്നുണ്ടെങ്കില്‍ സേന നിരന്ന് നിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പൊലീസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്‌റ്റോ എനിക്ക് വേണ്ട. സ്ത്രീയെന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് സേനയില്‍ നിന്നും നേരിടേണ്ടി വന്നത്. ആദ്യത്തെ പത്ത് വര്‍ഷം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മാനസിക പീഡനം സഹിക്കാനാകാതെ രാജി വയ്ക്കാന്‍ വരെ ഒരുങ്ങിയിട്ടുണ്ട്. സീനിയര്‍ ഓഫീസര്‍മാര്‍ അത്ര ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന്‍ ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണ്’- ശ്രീലേഖ പറഞ്ഞു.
Post Your Comments