മോസ്‌കോ: ഉക്രൈയ്നെ ലക്ഷ്യമാക്കി റഷ്യ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിര്‍ത്തികളില്‍ വിന്യസിച്ചു. യു. എസ് പുറത്തു വിട്ട ഇവയുടെ ഉപഗ്രഹചിത്രം സഹിതം അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ഏതുനിമിഷവും ഒരു യുദ്ധമുണ്ടാകാമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Read Also : ‘സിഎഎ രക്ഷിച്ചു’ നന്ദി പറഞ്ഞ് അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹം : ഭാരതം നിങ്ങളുടെ ഗൃഹമെന്ന് നരേന്ദ്രമോദി
ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം തുടരുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ 1,70,000 സൈനികരെ റഷ്യ വിന്യസിച്ചത് ഐക്യരാഷ്ട്രസംഘടനയും സ്ഥിരീകരിച്ചിരുന്നു.
അതേസമയം, റഷ്യന്‍ നാവിക സേനയുടെ അഭ്യാസത്തിനിടെ കടലിലെയും കരയിലെയും ലക്ഷ്യങ്ങളിലേക്ക് ഹൈപ്പര്‍സോണിക്, ക്രൂയിസ് മിസൈലുകള്‍ റഷ്യ വിജയകരമായി പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍, റഷ്യ ഏകദേശം 2 ലക്ഷം സൈനികരെ ഉക്രൈയ്ന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസും ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments