മുൻ ഡിജിപി ആർ.ശ്രീലേഖ ഐപിഎസ് ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടയിൽ നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പൊലീസിലെ ചൂഷണവും താൻ അന്വേഷിച്ച കേസുകളെയും കുറിച്ച് തുറന്നു പറഞ്ഞ ശ്രീലേഖ കിളിരൂർ കേസിലെ പ്രതി ലതാ നായരെ തല്ലി സംഭവത്തെ കുറിച്ചു പറഞ്ഞ മറുപടി ശ്രദ്ധനേടുന്നു.
‘കിളിരൂർ കേസിലെ പ്രതിയായ ലതാ നായരെ തല്ലിയിത് പിന്നിൽ വേറെ ന്യായമുണ്ട്. ഗുരുതരമായ അവസ്ഥയിൽ ഇരയായ പെൺകുട്ടി ആശുപത്രിയിൽ കഴിയുമ്പോൾ ഞാൻ കാണാൻ പോയിരുന്നു. അന്ന് അവൾ എന്റെ കൈ പിടിച്ച് പറഞ്ഞു. ആന്റീ, എന്റെ കമ്മലും മാലയും വരെ ഉൗരി വാങ്ങിയ സ്ത്രീയാണ് ലതാ നായർ. അവരെ പിടിക്കുമോ. ഉറപ്പായും പിടിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു. അങ്ങനെ പിടികൂടുമ്പോൾ എന്നെ എന്തിനാണ് ഇത്രമാത്രം ഉപദ്രവിച്ചതെന്ന് ആന്റി അവരോട് ചോദിക്കണം. രണ്ടടി കൊടുക്കണം എന്നും അവളെന്നോട് പറഞ്ഞു.
അതാണ് ഞാൻ ചെയ്തത്. പക്ഷേ ഒരടിയെ കൊടുക്കാൻ പറ്റിയുള്ളൂ. ആ ഒറ്റ അടിയിൽ അവരുടെ ബോധം പോയി നിലത്തുവീണു. പിന്നെ എടുത്തുകാെണ്ട് ആശുപത്രിയിൽ പോയി. ഇന്നും ആ രണ്ടാമത്തെ അടികൊടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമമാണ് എനിക്ക്.’ ശ്രീലേഖ പറയുന്നു.
കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഗര്‍ഭിണിയാവുകയും 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഈ പെൺകുട്ടി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ഈ കേസിൽ പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.
Post Your Comments