Latest NewsIndiaNews

പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു: ബിജെപി തരംഗം? ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്

മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ചംകൗർ സാഹിബ്‌, ബഹദൂർ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.

ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്.117മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസു
മായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ശിരോമണി അകാലിദളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.

Read Also: കോൺ​ഗ്രസിൽ നിന്ന് നീതി കിട്ടിയില്ല,രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: ശോഭ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ്

മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ചംകൗർ സാഹിബ്‌, ബഹദൂർ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പി.സി.സി. അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു, അമൃത്സർ ഈസ്റ്റിലാണ് മത്സരിക്കുന്നത്. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിദായാണ് പ്രധാന എതിരാളി. എസ്.എ.ഡി നേതാവ് സുഖ് ബിന്ദർ സിംഗ് ബാദൽ, ജലാലബാദിലും മത്സരിക്കുന്നു. പട്യാലയിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് മത്സരിക്കുന്നത്. ആം അദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവത് സിംഗ് മൻ, ധുരി മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കുകയാണ്.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 2017 ൽ ഈ 59 സീറ്റുകളിൽ 49 എണ്ണത്തിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു. SP -9 ഉം കോൺഗ്രസ് ഒരു സീറ്റുമാണ് അന്ന് നേടിയിരുന്നത്. 627 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2.15 കോടി വോട്ടർമാരാണുള്ളത്. 6 മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഹാഥ് റസ്,തഫിറോസാബാദ്, ഇറ്റാ, കസ്ഗഞ്ച്, മെയിൻപുരി, കനൗജ്, ഇറ്റാവ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button