ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം പൗരന്മാർക്ക് സൗജന്യ വാക്സീൻ നൽകി വാക്കുപാലിക്കുകയാണ് ബി.ജെപി. നേതൃത്വത്തിലുള്ള സർക്കാരുകൾ. ഉത്തർപ്രദേശ് സർക്കാരിനും അസം സർക്കാരിനും തുടർച്ചയായി, മെയ് 1 മുതൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് പൗരന്മാർക്ക് സൗജന്യ വാക്സീൻ നല്കാൻ തീരുമാനമെടുത്തത്.
സംസ്ഥാനത്ത് സൗജന്യ വാക്‌സിൻ ഉറപ്പ് വരുത്തുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അറിയിച്ചു. നേരത്തെ, ഉത്തർപ്രദേശ് അസം സർക്കാരുകൾ മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്നാണ് അറിയിച്ചിരുന്നത്.മദ്ധ്യപ്രദേശും ഇപ്പോൾ നിർണ്ണായകമായ തീരുമാനം സ്വീകരിച്ചിരിക്കുകയാണ്.
18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും മെയ് 1 മുതൽ വാക്‌സിൻ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
Post Your Comments