Latest NewsNewsIndia

‘ഒരു മുസൽമാനെ ഉപമുഖ്യമന്ത്രിയാക്കണം’: ഒവൈസിയുടെ പ്രസ്താവന തള്ളി ഷൗക്കത്തലി, സമാജ്‌വാദിയുമായി സഖ്യമില്ല

നിലവില്‍ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു.

ലക്‌നൗ: മുസൽമാനായ വ്യക്തിയെ യു.പി ഉപ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ഓള്‍ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുല്‍ മുസ്​ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന ഘടകം. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്തലിയാണ് വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയത്.

സംസ്ഥാന ഉപ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിംകള്‍ക്കായി നീക്കിവക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസിം വഖാര്‍ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച്‌ ഷൗക്കത്തലി രംഗത്തെത്തിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവരോട് അസിം വഖാര്‍ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവി​ന്‍റെ സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന്​ എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷന്‍​ അസദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിന്​ ഒരു മുസ്​ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധനയാണ് ഒവൈസി മുന്നോട്ടുവെച്ചത്​. നിലവില്‍ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി ഒവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനത ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കല്‍പ് മോര്‍ച്ച​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button