WayanadNattuvarthaLatest NewsKeralaNews

വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം : മൂന്നുപേർ പിടിയിൽ

മാ​ന​ന്ത​വാ​ടി, പി​ലാ​ക്കാ​വ്, വ​ട്ട​ർ​കു​ന്ന്, പ​ള്ളി​ത്തൊ​ടി ഷാ​ഹി​ദ് (18), കു​റ്റി​മൂ​ല, ക​ല്ല​ൻ​പ​റ​മ്പി​ൽ കെ.​എ​സ്. ജി​തി​ൻ (18), തൃ​ശൂ​ർ, തൃ​പ​യാ​ർ, ഗീ​ത ടാ​ക്കീ​സി​ന് സ​മീ​പം സി​ദ്ധി വി​നാ​യ​ക് ( 27) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്

മാ​ന​ന്ത​വാ​ടി: വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. മാ​ന​ന്ത​വാ​ടി, പി​ലാ​ക്കാ​വ്, വ​ട്ട​ർ​കു​ന്ന്, പ​ള്ളി​ത്തൊ​ടി ഷാ​ഹി​ദ് (18), കു​റ്റി​മൂ​ല, ക​ല്ല​ൻ​പ​റ​മ്പി​ൽ കെ.​എ​സ്. ജി​തി​ൻ (18), തൃ​ശൂ​ർ, തൃ​പ​യാ​ർ, ഗീ​ത ടാ​ക്കീ​സി​ന് സ​മീ​പം സി​ദ്ധി വി​നാ​യ​ക് ( 27) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്. താ​ഴ​യ​ങ്ങാ​ടി റോ​ഡി​ൽ ജ്യോ​തി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വാടക ക്വാ​ർ​ട്ടേ​ഴ്സി​ൽ ആണ് മോഷണം നടത്തിയത്.

മാ​ന​ന്ത​വാ​ടി എ​സ്.​എ​ച്ച്.​ഒ എം.​എം. അ​ബ്ദു​ൽ ക​രീ​മി‍ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്‌​ച രാ​ത്രി​യോ​ടെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ജ്യോ​തി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ന്യു ​ല​ക്കി സെൻറ​ർ ഉ​ട​മ ബാ​ബു താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം നട​ത്തി​യ​ത്.

Read Also : പഞ്ചാബില്‍ പോരാട്ടം ഇഞ്ചോടിഞ്ച് : പ്രവചനാതീതം ജനവിധി, ആം ആദ്മിയുടെ മുന്നേറ്റത്തിന് തുരങ്കം വെച്ച് ഖാലിസ്ഥാൻ ബന്ധം!

സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇ​വ​രി​ൽ​ നി​ന്നും മോ​ഷ്ടി​ച്ച ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. എ​സ്.​ഐ​മാ​രാ​യ ബി​ജു ആ​ൻ​റ​ണി, സ​ന​ൽ കു​മാ​ർ, പ്ര​ബേ​ഷ​ൻ എ​സ്.​ഐ വി​ഷ്ണു രാ​ജ്, എ.​എ​സ്.​ഐ മോ​ഹ​ൻ ദാ​സ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജി​ൽ​സ്, ഡ്രൈ​വ​ർ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button