കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവും പിഴയും നല്കി കോടതി. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി മുനിയപ്പനെ ( 65) കട്ടപ്പന പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.
2018-ലാണ് സംഭവം. ബന്ധുവായ കൗമാര പ്രായക്കാരിയെ പീഡിപ്പിച്ച കേസില്‍ ആണ് കോടതി ശിക്ഷ വിധിച്ചത്. മുനിയപ്പനെതിരെ ശാന്തന്‍പാറ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
സ്പെഷ്യല്‍ ജഡ്ജ് ഫിലിപ്പ് തോമസാണ് കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോണ്‍ ഹാജരായി.
Post Your Comments