IdukkiKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവും പിഴയും

സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി മുനിയപ്പനെ ( 65) കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവും പിഴയും നല്‍കി കോടതി. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി മുനിയപ്പനെ ( 65) കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.

2018-ലാണ് സംഭവം. ബന്ധുവായ കൗമാര പ്രായക്കാരിയെ പീഡിപ്പിച്ച കേസില്‍ ആണ് കോടതി ശിക്ഷ വിധിച്ചത്. മുനിയപ്പനെതിരെ ശാന്തന്‍പാറ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Read Also : പഞ്ചാബിലെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്: സുഖ്‌ബീറിന് 100 കോടി വർദ്ധിച്ചു, ഛന്നിക്ക് 5 കോടിയുടെ കുറവ്

സ്‌പെഷ്യല്‍ ജഡ്ജ് ഫിലിപ്പ് തോമസാണ് കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോണ്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button