ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. വിൻഡീസിനെ പരാജയപ്പെടുത്തി പരമ്പര നേടാനാവും ഇന്ത്യ ഇന്നിറങ്ങുക. ടീമിൽ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, മീഡിയം പേസര്‍ ദീപക് ചാഹര്‍ എന്നിവരെ മാറ്റാനാവും സാധ്യത. ഇരുവര്‍ക്കും കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിംഗിന് ഇടയില്‍ പരിക്കേറ്റതാണ് കാരണം. സ്‌കാനിംഗില്‍ ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് തെളിഞ്ഞാല്‍ ഇന്നത്തെ മത്സരത്തില്‍ ഇവരെ മാറ്റി നിര്‍ത്തിയേക്കും.
പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ഹൂഡ എന്നിവര്‍ ടീമിലേക്കു പരിഗണിക്കാനാണ് സാധ്യത. ഇരുവരുടെയും പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണ് എന്നു വ്യക്തമല്ല. കന്നി മല്‍സരം കളിച്ച യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയി മികച്ച പ്രകടനം നടത്തിയിരുന്നു. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി താരം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Also:- വിമർശകർക്ക് ചുട്ട മറുപടി: രഞ്ജി ട്രോഫിയില്‍ തകർപ്പൻ സെഞ്ച്വറിയുമായി രഹാനെ
ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റിന്‍ഡീസിന് ഇതു ജീവന്‍മരണ പോരാട്ടമാണ്. നേരത്തേ ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിനാല്‍ ടി20യിലെങ്കിലും അവര്‍ക്കു ജയിച്ചേ തീരൂ. ആദ്യ മല്‍സരത്തിനു ആതിഥേയത്വം വഹിച്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുക.
Post Your Comments