മുംബൈ: രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനവുമായി അജിങ്ക്യാ രഹാനെ. രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തന്റെ വരവറിയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രഹാനെ റണ്‍സ് 106 നേടി. നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 211 പന്തുകളിലാണ് അജിങ്ക്യാ രഹാനേ സെഞ്ച്വറി നേടിയത് 14 ബൗണ്ടറിയും രണ്ടു സിക്‌സറും താരം പറത്തി.
മത്സരത്തില്‍ മുംബൈയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കുന്ന സമയത്തായിരുന്നു രഹാനെ ക്രീസില്‍ എത്തുന്നത്. അസാധാരണ ക്ഷമയോടെ ബാറ്റ് ചെയ്ത താരം എസ് എന്‍ ഖാനുമായി ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തോല്‍വിയുടെ മുഴുവന്‍ ചുമക്കേണ്ടി വന്നതാരമാണ് രഹാനെ.
Read Also:- ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ കുതിർത്ത് കഴിക്കാം!
ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരത്തോട് രഞ്ജിയില്‍ കളിച്ച് കഴിവ് തെളിയിച്ചു വരാനായിരുന്നു ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി നിര്‍ദേശിച്ചത്. 2020 ല്‍ മെല്‍ബണ്‍ സ്‌റ്റേഡിയത്തില്‍ 2020 ല്‍ നേടിയ ശേഷം ദീര്‍ഘ ക്രിക്കറ്റില്‍ രഹാനേ നേടുന്ന ആദ്യ സെഞ്ച്വറിയാണ്. 2021 താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗര്‍ഭാഗ്യമായ വര്‍ഷമായിരുന്നു. കഴിഞ്ഞവര്‍ഷം 23 ഇന്നിംഗ്‌സുകളില്‍ താരത്തിന് ആകെ നേടാനായത് 479 റണ്‍സ് മാത്രമായിരുന്നു.
Post Your Comments