ThiruvananthapuramKeralaNattuvarthaLatest NewsNews

‘തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻകൂർ ജാമ്യം?’: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. ‘തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻകൂർ ജാമ്യം?’ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരു നീതിയുടെ വാർത്തയുണ്ട് ഗുയ്സ്‌
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് ആണെന്നാണ് ആരോപണം. കേസിൽ ദിലീപിന് എതിരായ വെളിപ്പെടുത്തലുകൾ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം.
പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻ‌കൂർ ജാമ്യം
ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നത്..
അഡ്വ ശ്രീജിത്ത്‌ പെരുമന.

shortlink

Related Articles

Post Your Comments

Related Articles


Back to top button