ThiruvananthapuramKeralaNattuvarthaLatest NewsNews

‘മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും’: പോലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ്

തിരുവനന്തപുരം: തൃശൂരിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ, പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. എഐഎസ്എഫ് സഖാക്കളോടുള്ള അതിക്രമത്തിനും പക്ഷപാത സമീപനത്തിനും ശക്തമായ മറുപടി നല്‍കുമെന്നും എഐഎസ്എഫിനോട് പൊലീസ് മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കുമെന്ന്ന്നും എന്‍ അരുണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ, എസ്എഫ്‌ഐയ്ക്കും പൊലീസിനും എതിരെ എഐഎസ്എഫ് സംസ്ഥാന നേതൃത്വവും രംഗത്തുവന്നിരുന്നു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പകരം എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പോലീസ് ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നത് എന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button