തിരുവനന്തപുരം : മദ്യപിച്ച് സ്ത്രീയെ ഉപദ്രവിച്ചതിനും എസ്.ഐ പരിക്കേല്പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി (48) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ നെടുമങ്ങാട് ബിവറേജ് ഷോപ്പിന് മുന്നിൽ ലോട്ടറി വില്പന നടത്തുന്ന സ്ത്രീ (രാജലക്ഷ്മി) -യെ നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി മദ്യപിച്ച് സ്ത്രീ യെ അസഭ്യം വിളിക്കുകയും ഉപദ്രവിക്കുകയും ഭീക്ഷണി പ്പെടുത്തുകയും ചെയ്തു.
ഇതേ തുടർന്ന് സ്ത്രീ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് അറിയിച്ചതോടെ തന്നെ എസ്. ഐ സുനിൽ ഗോപി സ്ഥലത്ത് എത്തി.
എസ്. ഐ യെ കണ്ടപ്പോൾ ഷാഫി ചീത്ത വിളിച്ച് എസ്. ഐ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇടുപ്പിൽ കരുതിയ കത്തി എടുത്ത് വീശി തുടർന്ന് എസ്. ഐ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ഉടുപ്പിൽ കുത്തി പിടിക്കുകയും ഷാഫി യുടെ കൈയിൽ കരുതിയ കത്തി പിടിച്ച് വാങ്ങുന്നതിനിടയിൽ എസ്. ഐ യുടെ കൈ വിരലിന് പരിക്ക് പറ്റി.
തുടർന്ന് മറ്റ് പോലീസ് ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിലും ഇയാൾ ബഹളം വച്ചു. ഇയാൾ നേരത്തെയും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിനും സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് എടുത്തിട്ടുണ്ട്. എസ്. ഐ യ്ക്ക ഇതു മുന്നാം തവണയാണ് പ്രതികളിൽ നിന്നും ആക്രമണം ഉണ്ടാക്കുന്നത്.
Post Your Comments