Latest NewsInternational

‘പിൻവലിക്കുകയല്ല, സൈനികവിന്യാസം വർധിപ്പിക്കുകയാണ് ചെയ്തത്’ : റഷ്യൻ അവകാശവാദങ്ങളെ എതിർത്ത് നാറ്റോ, അമേരിക്ക

വാഷിങ്ടൺ: ഉക്രൈൻ അതിർത്തിയിൽ നിന്നും സൈനിക ട്രൂപ്പുകളെ പിൻവലിക്കുകയാണെന്ന റഷ്യയുടെ അവകാശവാദങ്ങളെ തള്ളി നാറ്റോയും അമേരിക്കയും. സൈന്യത്തെ പിൻവലിക്കുകയല്ല, മറിച്ച് കൂടുതൽ വിന്യസിക്കുകയാണ് റഷ്യ ചെയ്തത് എന്നാണ് ഇവർ പറയുന്നത്.

യൂറോപ്പിൽ ഒരു യുദ്ധം താൽപര്യമില്ലെന്നും തങ്ങളുടെ സൈനികരെ പിൻവലിക്കുകയാണെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. ഇതിനു തെളിവായി പീരങ്കികളും കവചിത വാഹനങ്ങളും ക്രിമിയൻ അതിർത്തി മേഖലയിൽ നിന്നും തിരികെ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടു. വാർത്ത സ്ഥിരീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഉക്രൈനിൽ നിന്ന് 2014-ൽ, റഷ്യ പിടിച്ചടക്കിയതാണ് ക്രിമിയൻ മേഖല. എന്നാൽ, ഉക്രൈനോട്‌ ചേർന്ന് സ്ഥിതി ചെയ്യുന്ന ക്രിമിയയിലെ അതിർത്തിയിൽ നിന്നും ദൂരേയ്ക്കല്ല, മറിച്ച് അതിർത്തിയിലേക്കാണ് റഷ്യ ആയുധങ്ങളും പടക്കോപ്പുകളും നീക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.

ഇതേസമയം, അതിർത്തിയിലുള്ള ജനത ഉക്രൈൻ ദേശീയ പതാകയുയർത്തിയും ദേശീയ ഗാനം ആലപിച്ചും അധിനിവേശത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പിന്മാറാതെ നിൽക്കുകയാണ്. പശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം ഫെബ്രുവരി അവസാനത്തിനു മുൻപ് എന്തായാലും ആക്രമണമുണ്ടാകുമെന്ന് ഈ മേഖലയിൽ ഉള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button