Latest NewsKeralaIndiaNews

നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബോർഡ്. ചിരഞ്ജീവിക്കൊപ്പം യുവതിയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത് എന്നും ആധാര്‍ കാര്‍ഡ് പ്രകാരം ജനന വര്‍ഷം 1966 ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ ബോധപൂര്‍വം ഉള്ള വ്യാജ പ്രചാരണമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. യുവതിയെ ശബരിമലയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വരുത്തി തീർക്കാനുള്ള ശ്രമം നടക്കുകയാണെന്നും. ഇത്തരം ആക്ഷേപം ഉയർത്തി ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കാനുള്ള പരിശ്രമമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടറിന്‍റെ ഉപയോഗങ്ങള്‍

അതേസമയം, സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്സ് ​ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിക്കെതിരെ നടക്കുന്ന ഈ പ്രചാരണത്തിൽ പ്രതികരണവുമായി മകൻ അവിനാശ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button