സിഡ്നി: ഐപിഎൽ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു ഇംഗ്ലീഷ് പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെ കടുത്ത വിമര്‍ശനമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്. ആര്‍ച്ചറിനെ സ്വന്തമാക്കിയ തീരുമാനം ഐപിഎല്‍ ലേലത്തില്‍ മുംബൈയുടെ ഏറ്റവും മണ്ടന്‍ തീരുമാനമായിപ്പോയെന്നാണ് ഹോഗിന്റെ അഭിപ്രായം.
‘ആര്‍ച്ചറിനു വേണ്ടി മുംബൈ എട്ടു കോടി മുടക്കിയത് മണ്ടന്‍ തീരുമാനമായിപ്പോയി. ഒന്നര വര്‍ഷത്തിനിടെ കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയകള്‍ കഴിഞ്ഞയാളാണ് അദ്ദേഹം. ഒരു പേസ് ബൗളറെ സംബന്ധിച്ച് ഇതു സങ്കീര്‍ണമായ പരുക്കാണ്’ ഹോഗ് പറഞ്ഞു.
Read Also:- എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്‌സിന്‍ എടുക്കില്ല: നൊവാക് ജോക്കോവിച്ച്
ഇക്കുറി താരലേലത്തില്‍ ഏറ്റവും വിലയേറിയ താരത്തെ സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ യുവതാരം ഇഷാന കിഷനെ 15.25 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. താരലേലത്തില്‍ ആകെ 21 താരങ്ങളെയാണ് അവര്‍ ടീമില്‍ എത്തിച്ചത്. നേരത്തെ നായകന്‍ രോഹിത് ശര്‍മ, മധ്യനിര താരം സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെ ടീമിൽ നിലനിര്‍ത്തിയിരുന്നു.
Post Your Comments