KeralaLatest NewsArticleNewsNews StoryWriters' Corner

മദ്യപാനികൾ കുറയുന്നു, കേരളത്തിന് പ്രിയം ലഹരിയോട്

യുവാക്കള്‍ കൂടുതലായി ലഹരികള്‍ക്ക് അടിമപ്പെടുന്നുണ്ടെന്നാണ് കേരളത്തിലെ പുതിയ കേസുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ അടുത്തിടെ നടക്കുന്ന ഡിജെ പാർട്ടികളും ലഹരി വേട്ടയും സൂചിപ്പിക്കുന്നത് ലഹരിയിലേയ്ക്ക് മുങ്ങുന്ന കേരളത്തിന്റെ യുവത്വത്തെയാണ്. നമ്പർ 18 ഹോട്ടലും മോഡൽ അഞ്ജലിയും മയക്കുമരുന്നു വ്യാപാരവുമെല്ലാം മാധ്യമങ്ങളിൽ ചൂടൻ ചർച്ചകളായി നിറഞ്ഞു കഴിഞ്ഞു.  കഴിഞ്ഞ നവംബറില്‍ മിസ് കേരള മത്സര വിജയികളായ മോഡലുകൾ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തെ തുടർന്ന് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം രാജ്യത്തെ തന്നെ മുഖ്യ ലഹരി ഹബ്ബായി മാറുന്നതിനെ കുറിച്ചാണ്.

‘നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ( Alcohol Consumers ) കുറഞ്ഞുവരുന്നു. ഇത് നല്ല വാർത്തയാണെങ്കിലും 2019-20 കാലഘട്ടത്തിലെ കണക്കിനെ അടിസ്ഥാനപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് മദ്യത്തിന് പകരം ലഹരിവസ്തുക്കളുടെ ഉപയോഗം ഉയരുന്നുവെന്നാണ്.

read also: ‘1984-ൽ, കോൺഗ്രസ് സിഖുകാരെ കുടുംബത്തോടെ കൊന്നു തള്ളിയപ്പോൾ അവരെ രക്ഷിച്ചത് ബിജെപിയാണ്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി

2019ന് മുമ്പുള്ള കണക്കുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്നാണ് എന്‍എഫ്എച്ച്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും മദ്യപാനികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരികയാണ്. പതിനഞ്ച് മുതല്‍ നാല്‍പത്തിയൊമ്പത് വസ് വരെ പ്രായമുള്ളവരിൽ നടത്തിയ സർവ്വേ പ്രകാരം 2019-20 സമയത്ത് 19.9 ശതമാനം പുരുഷന്മാരും 0.2 ശതമാനം സ്ത്രീകളുമാണ് കേരളത്തില്‍ മദ്യപിക്കുന്നത്. 2015-16 കാലത്ത് 37% പുരുഷന്മാരും 1.6 % സ്ത്രീകളും എന്നതായിരുന്നു കണക്ക്.

എക്‌സൈസ് വകുപ്പിന് കീഴില്‍ നടത്തിവന്നിരുന്ന ‘വിമുക്തി’ ക്യാംപയിന്‍ പോലുള്ള മുന്നേറ്റങ്ങള്‍ ഫലം കാരണമാണ് മദ്യപാനികളുടെ എണ്ണം കുറഞ്ഞതെന്ന അഭിപ്രായവുമായി ബെവ്‌കോയും യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ ഭാഗമായാണ് മദ്യപാനം കുറഞ്ഞതെന്ന് ഈ മേഖലയില്‍ കച്ചവടം നടത്തുന്നവരും ചൂണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവാക്കള്‍ കൂടുതലായി ലഹരികള്‍ക്ക് അടിമപ്പെടുന്നുണ്ടെന്നാണ് കേരളത്തിലെ പുതിയ കേസുകൾ സൂചിപ്പിക്കുന്നത്. അതിനു തെളിവാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവന്ന ന​മ്ബ​ര്‍ 18 ഹോ​ട്ട​ല്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ക്കു​ന്ന ല​ഹ​രി പാ​ര്‍​ട്ടി​ക​ളെക്കുറിച്ചുള്ള വാർത്തകൾ. ഈ ഹോട്ടലിൽ നടന്ന ലഹരി പാർട്ടികളുടെ മറവിൽ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ബി​സി​ന​സ് മീ​റ്റിം​ഗ് എ​ന്ന പേ​രി​ലാ​ണ് താ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​വ​തി​ക​ളെ കെ​ണി​യി​ല്‍ പെ​ടു​ത്താ​നാ​യി​രു​ന്നു ഹോ​ട്ട​ലു​ട​മ റോ​യ് വ​യ​ലാ​ട്ട്, സു​ഹൃ​ത്ത് സൈ​ജു ത​ങ്ക​ച്ച​ന്‍, റോ​യി​യു​ടെ കൂ​ട്ടാ​ളി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ലി തുടങ്ങിയവർ ശ്രമിച്ചതെന്ന് യുവതി പറയുന്നു. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞത്ത് പൂവാറിൽ നടന്ന ലഹരി വേട്ടയും കേരളത്തിൽ വളരുന്ന ലഹരി മാഫിയയെ സൂചിപ്പിക്കുന്നവയാണ്.

shortlink

Post Your Comments


Back to top button