തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പല മേഖലകളിലും ഉണ്ടായിരുന്ന വിലക്കുകള്‍ നീക്കം ചെയ്ത് സൗദി അറേബ്യ പുരോഗമനത്തിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയിൽ തീവ്രമായ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നത്തിനും അതേച്ചൊല്ലി കലാപങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മത മൗലിക വാദികൾ ശ്രമിക്കുന്നത്. സ്കൂൾ യൂണിഫോമിൽ ഹിജാബ് പാടില്ലെന്ന കർണാടക സർക്കാർ ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ ചെയ്യുന്നത്.
ഈ അവസരത്തിൽ തന്നെയാണ്, പുതിയ കാലം പുതിയ വിചാരം എന്ന സന്ദേശവുമായി കേരളത്തിൽ മുസ്ലിം ലീഗ് നടത്തിയ പരിപാടിയിൽ സ്ത്രീകളെ പുരുഷന്മാരിൽ നിന്നും മറകെട്ടി തിരിച്ചിരിക്കുന്ന പ്രാകൃത കാഴ്ച്ച കാണേണ്ടി വന്നത്. ലോക വ്യാപകമായി സമൂഹത്തിൽ സ്ത്രീകൾ മുന്നേറുമ്പോഴും രാജ്യത്ത് സ്ത്രീകൾക്കെതിരെ മതമൗലിക വാദികൾ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധം ശക്തമാകുകയുമാണ്.
മത കേന്ദ്രീകൃതമായ നിയമങ്ങൾ നിലനിൽക്കുന്ന സൗദിയിൽ ആദ്യത്തെ
വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍ അല്‍ ബാസ് എന്ന യുവതി മാറിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. 2018ല്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഡ്രൈവിങ് ഇന്‍സ്ട്രക്ചര്‍, റേസ് ഡ്രൈവര്‍, മെക്കാനിക്‌സ് എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയതായി മെറിഹാന്‍ വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങളിലെ മുസ്ലിം സ്ത്രീകളുടെ പുരോഗതിയും, ഇന്ത്യപോലെയൊരു ജനാധിപത്യ രാജ്യത്ത് മതനിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്
Post Your Comments