KeralaLatest NewsNews

ബാലസംഘം കാലം മുതലുള്ള അടുപ്പം: സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഒരു മാസത്തിനു ശേഷം ഇരുവരും തമ്മിൽ വിവാഹമുണ്ടാകുമെന്ന് ആണ് റിപ്പോർട്ട് പുറത്തുവരുന്നത്. വിവാഹത്തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ഇരുകുടുംബങ്ങളും തീരുമാനമെടുത്തതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറയുന്നു.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നിൽക്കുന്നത്.

Also Read:ഇന്ത്യയെ നിരന്തരം അക്രമിച്ച മുഗൾ അക്രമിയുടെ പേരിൽ താലിബാന്റെ സൈനിക വിഭാഗം ‘പാനിപത് ഓപ്പറേഷൻ യൂണിറ്റ്’

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button