കാബൂൾ: ഇന്ത്യയെ നിരന്തരം ആക്രമിച്ച മുഗള അക്രമകാരിയെ വീരനായകനാക്കി സൈനിക യൂണിറ്റ് രൂപീകരിച്ച് താലിബാൻ. പാനിപത് ഓപ്പറേഷൻ വിഭാഗമെന്ന പേരിൽ സൈനിക യൂണിറ്റാണ് താലിബാൻ രൂപീകരിച്ചത്. 18-ാം നൂറ്റാണ്ടിലെ അക്രമി അഹമ്മദ് ഷാ അബ്ദാലിയെ വീരനായകനാക്കിയുള്ള നീക്കങ്ങൾ പാകിസ്താന്റെ പ്രേരണയിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ നിരന്തരം അക്രമിച്ച് രക്തരൂക്ഷിത അക്രമം നടത്തിയ മുഗളന്മാരെ വീരനായകരാക്കുന്ന പാകിസ്താൻ പ്രകോപനത്തിന്റെ അതേ പാതയാണ് താലിബാനും പിന്തുടരുന്നത്.
ഇന്ത്യയെ നിരന്തരം ആക്രമിച്ചിരുന്ന ബാബറിനെ വീരനായകനാക്കിയുള്ള പാകിസ്താന്റെ രീതികൾ തന്നെയാണ് താലിബാനും പിന്തുടരുന്നത്. ഇന്ത്യയുടെ വടക്കൻ മേഖലയിൽ ഹരിയാനയിലെ പുരാതന പ്രദേശമാണ് പാനിപത്. അഹമ്മദ് ഷാ അബ്ദാലിയാണ് മൂന്നാം പാനിപത് യുദ്ധത്തിൽ മറാത്ത സാമ്രാജ്യത്തിനെതിരെ യുദ്ധം നയിച്ചത്. വടക്കൻ മേഖലയയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ചിരുന്ന മറാത്ത സാമ്രാജ്യത്തെ അന്ന് പാനിപത്തിൽ അബ്ദാലി തോൽപ്പിച്ചിരുന്നു. വൻ രക്തചൊരിച്ചിലുണ്ടായ യുദ്ധത്തിൽ അരലക്ഷത്തിന് മുകളിൽ സൈനികരും ജനങ്ങളും കൊല്ലപ്പെട്ടിരുന്നു.
2019ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ പാനിപത്തിൽ അബ്ദാലിയെ തരംതാഴ്‌ത്തിക്കാണിക്കുന്നുവെന്ന് പറഞ്ഞ് അന്ന് അഫ്ഗാൻ ഭരണകൂടം അതൃപ്തി അറിയിച്ചിരുന്നു. അഫ്ഗാനിലെ ജനങ്ങളുടെ വികാരത്തെ മാനിക്കണമെന്നാണ് അന്ന് കാബൂൾ സാംസ്‌കാരിക വകുപ്പ് പ്രതികരിച്ചത്.
Post Your Comments