Latest NewsKeralaNewsIndia

മനുസ്മൃതി കൊണ്ടുവരാൻ ശ്രമിക്കുന്ന സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കില്ല: ബിന്ദു അമ്മിണി

കർണാടകയിലെ ഹിജാബ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇത്‌ ഹിജാബ് ധരിക്കാനുള്ള അവകാശം കവർന്നെടുക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രം കാണാനാവില്ലെന്നും സംഘ പരിവാർ അജണ്ട പടി പിടിയായി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവരുടെ വിമർശനം. ജനാതിപത്യവും, സെക്യൂലറിസവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന തന്നെ മാറ്റി മനുസ്മൃതി കൊണ്ടുവരാൻ ആണ് ബിജെപി ശ്രമിക്കുന്നതെന്നും സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കുകയില്ല എന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു.

‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും അവകാശമില്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിന്റെ നേർക്കുകഴ്ചകൾ ജനാധിപത്യതിന് നേരെ ഉള്ള വെല്ലു വിളി തന്നെ ആണ്. ഹിന്ദു കോഡ് നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മനുവാദികൾക്ക് ഗുണകരമാവുന്ന തരത്തിലേക്കുള്ള ചർച്ചകൾ ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ഇത്‌ ഹിജാബ് ധരിക്കാനുള്ള അവകാശം കവർന്നെടുക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രം കാണാനാവില്ല. സംഘ പരിവാർ അജണ്ട പടി പിടിയായി നടപ്പാക്കുകയാണ്. ഭക്ഷണം വസ്ത്രം തുടങ്ങി എല്ലാത്തിലും ഭരകൂടം കൈ കടത്തുന്നത് മനുഷ്യാവകാശ ലംഘനവും ഭരണഘടനാ ലംഘനവും ആണ്. ജനാതിപത്യവും, സെക്യൂലറിസവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന തന്നെ മാറ്റി മനുസ്മൃതി കൊണ്ടുവരാൻ ശ്രമിക്കുന്ന സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കുകയില്ല’, ബിന്ദു അമ്മിണി വ്യക്തമാക്കി.

Also Read:തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ മതപരിവർത്തന ആത്മഹത്യ : ലാവണ്യയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ

അതേസമയം, കർണാടകയിൽ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി ഉണ്ടായിട്ടും സ്‌കൂളുകളിലെത്തി അധ്യാപകരോട് തർക്കിക്കുകയാണ് പെൺകുട്ടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുന്നു. ഹൈക്കോടതി വിധി പാലിക്കാൻ ശ്രമിച്ച അധ്യാപകരെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ മുദ്രാവാക്യം മുഴക്കിയത് ചിലയിടങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ, ഉഡുപ്പി കാപ്പ് ഫക്കീരനക്കട്ടെ ഗവ. കോംപസിറ്റ് ഉറുദു ഹൈസ്കൂളിൽ 8 വിദ്യാർഥിനികളെ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബണിഞ്ഞ് പരീക്ഷയെഴുതിക്കാൻ അധികൃതർ അനുവാദം നൽകി.

അതേസമയം, അന്തിമവിധി വരും വരെ വിദ്യാലയങ്ങളിൽ മതവസ്ത്രങ്ങൾ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു സർക്കാർ ആവർത്തിച്ചു. എന്നാൽ യൂണിഫോം ചട്ടമുള്ള വിദ്യാലയങ്ങളെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുണ്ടെന്നും ഇതു തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button