തഞ്ചാവൂർ: തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ആരംഭിച്ച് സിബിഐ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 19നാണ് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയായിരുന്ന ലാവണ്യ ജീവനൊടുക്കിയത്. ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു.
പീഡനം സഹിക്കാൻ കഴിയാതെ താൻ വിഷം കഴിച്ചതാണെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. തഞ്ചാവൂരിലെ സെന്റ് മൈക്കിൾസ് ഗേൾസ് ഹോം എന്ന ബോർഡിംഗ് ഹൗസിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. കേസിൽ തമിഴ്‌നാട്ടിലെ ഒരു ഉന്നതമന്ത്രി തന്നെ ഇടപെട്ടതിനാൽ ഇനി കേസന്വേഷണവുമായി തമിഴ്‌നാട് പോലീസ് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. കേസ് ഒരു അഭിമാനപ്രശ്‌നമായി കണക്കിലെടുക്കാതെ സിബിഐയ്‌ക്ക് വിടണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
കേസ് സിബിഐയ്‌ക്ക് വിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്. സർക്കാരിന്റെ അഭ്യർത്ഥനയിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ജനുവരി 19നായിരുന്നു ആത്മഹത്യയ്‌ക്ക് ശ്രമിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒമ്പതിന് പെൺകുട്ടി വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.
മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ വൃത്തിയാക്കുന്നത് ഉൾപ്പെടെ നിരവധി ജോലികൾ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി ചികിത്സയിലിരിക്കെ പെൺകുട്ടി മൊഴി നൽകി. കന്യാസ്ത്രീയായ ഹോസ്റ്റൽ വാർഡന്റെ പീഡനത്തെക്കുറിച്ച് ഇതോടെയാണ് പുറത്തുവന്നത്. വാർഡൻ ക്രിസ്തുമതം സ്വീകരിക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. വിഷം കഴിച്ചയുടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ബോധം തെളിഞ്ഞതോടെ ആത്മഹത്യയ്‌ക്ക് ശ്രമിക്കാനുള്ള കാരണങ്ങൾ പെൺകുട്ടി ഡോക്ടറോടെ വെളിപ്പെടുത്തി. പിന്നീട് പോലീസെത്തി മൊഴിയെടുത്തു. ശേഷമാണ് ആരോഗ്യനില വഷളായതും പെൺകുട്ടി മരണത്തിന് കീഴടങ്ങിയതും.കുട്ടിയുടെ ആരോപണത്തിൽ വാർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. വാാർഡനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദ്യാർത്ഥിയെക്കൊണ്ട് വാർഡൻ അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് ഭാഗങ്ങൾ വൃത്തിയാക്കിച്ചുവെന്ന് ആരോപിച്ചിരുന്നു.
കുട്ടിയുടെ മരണമൊഴി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതിൽ മതംമാറ്റമെന്ന ആരോപണം ഇല്ലെന്നും എന്നാൽ അതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. പെൺകുട്ടിയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. പകർത്തിയയാളെ തിരയുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആരാണെന്ന് പുറത്തുവിട്ടത് നിയമലംഘനമാണെന്നും പൊലീസ് അറിയിച്ചിരുന്നു.
Post Your Comments