Latest NewsKeralaNewsCrime

വരാന്തയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തിയ സംഭവം: ഭാര്യ പിടിയില്‍

പാലക്കാട് : വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഭാര്യ ശശികലയാണ് പിടിയിലായത്. ഗുരുതരമായി പൊള്ളലേറ്റ പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. തുടർന്ന് വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേൽ തീ പട‍രുന്നത് അറിഞ്ഞ് ഞെട്ടിയുണ‍ർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേ‍ർന്ന് തീയണച്ചു. ഉടൻ തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

Read Also  :  ഉപ്പ് കൂടുതൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം

സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താന്‍ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button