കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിന് തട്ടിക്കൊണ്ടു പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ താലിബാന്‍ ഭീകരര്‍ വിട്ടയച്ചു. യുഎന്‍ അടക്കം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഭീകരര്‍ സ്ത്രീകളെ വിട്ടയച്ചത്. ഇതോടെ സ്ത്രീകളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നുള്ള ഭീകരരുടെ വാദം പൊളിഞ്ഞു.
Read Also : മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട നാലു സ്ത്രീകളെയാണ് താലിബാന്‍ തിങ്കളാഴ്ച വിട്ടയച്ചത്. മുര്‍സല്‍ അയാര്‍, പര്‍വാന ഇബ്രാഹിം, തമന്ന പയാനി, സഹ്‌റ മുഹമ്മദലി എന്നിവരാണ് മോചിതരായത്. ഇക്കാര്യം യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകളെ അര്‍ദ്ധരാത്രി വീടുകളിലെത്തിയും മറ്റുമായിരുന്നു ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നത്. പ്രതിഷേധക്കാരോടുള്ള പകപോക്കലിനാണ് നേതാക്കളെ തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും ഇത് ഭീകരരുടെ പതിവ് രീതിയാണെന്നും വനിതാ സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ അടക്കമുള്ള സംഘടനകളും വിവിധ ലോക രാജ്യങ്ങളും താലിബാനെതിരെ രംഗത്ത് വന്നത്.
Post Your Comments