KeralaLatest NewsNews

മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍

പത്തനംതിട്ട: മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. വായ്പ്പൂര്‍ ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കാവനാട് സ്വദേശിയാണ് അറസ്റ്റിലായ പ്രതി. ഉസ്താദിന് പുറമെ മദ്രസയിലെ അദ്ധ്യാപകന്‍ കൂടിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

Read Also : 38 വർഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി: യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് കെഎസ് യു

ഇതിന് പുറമെ അഞ്ച് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചു. ഇതില്‍ മൂന്ന് കുട്ടികളുടെ മൊഴിയെടുത്തതായും പോലീസ് വ്യക്തമാക്കി. പെരുമ്പട്ടി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പെരുമ്പട്ടി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button