ആലപ്പുഴ: ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷ ഇളവില്‍ പ്രതികരണവുമായി കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനില്‍ ഓണമ്പള്ളി. ഷെറിന് പുറത്ത് ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് ശേഷമാണ് ഷെറിന് പുറത്തിറങ്ങുന്നത്.
”ഒരു മകള്‍ ഉള്ളത് ഓര്‍ത്ത് മാത്രം ഇനിയെങ്കിലും ഷെറിന് നന്നായി ജീവിക്കണം. ഇനി ഒരു കൊല നടത്തരുത്. എന്തുകൊണ്ട് ഷെറിന് ഇത്രയധികം പരോള്‍ കിട്ടി. ഇത്രയധികം ഇളവുകള്‍ കിട്ടാന്‍ എന്താണ് കാരണം. ഷെറിന് സര്‍ക്കാര്‍ എന്ത് കൊണ്ട് ഇത്രയും മുന്‍ഗണന നല്‍കുന്നുവെന്നും ഒരു വീടാണ് അനാഥമാക്കിയത്” – അനില്‍ പറഞ്ഞു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്കാന് മന്ത്രിസഭയോഗത്തിലാണ് തീരുമാനമുണ്ടായത്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് കൂടിയായ കാരണവര്‍ വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന് ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.
Post Your Comments