ഭുവനേശ്വര്‍ : 40 വര്‍ഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് 60 വയസ്സ് പിന്നിട്ട പ്രതിയെ പിടികൂടിയത്. വിവാഹം കഴിച്ച് കുറച്ച് കാലം ഭാര്യക്കൊപ്പം താമസിച്ച ശഷം അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതി.
1982-ലാണ് ഇയാള്‍ ആദ്യം വിവാഹിതനായത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2002-ല്‍ ഇയാള്‍ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിലായി അഞ്ച് മക്കളുമുണ്ട്. പിന്നീട് ഭാര്യമാരുടെ അറിവില്ലാതെ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്തു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മറ്റ് വിവാഹങ്ങള്‍. 2018-ൽ ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് ഇയാള്‍ അവസാനം വിവാഹം കഴിച്ചത്. എന്നാൽ, പ്രതിയുടെ പൂർവ്വകാല ചരിത്രം മനസിലാക്കിയ അധ്യാപിക പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി, പഞ്ചാബ്, ഒഡീഷ, അസം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചത്. പ്രതിയുടെ കയ്യിൽ നിന്നും 11 എ.ടി.എം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദിലും എറണാകുളത്തും തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ട് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments