തിരുവനന്തപുരം: മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക് മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം. മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് കുറിപ്പിൽ പറഞ്ഞത് എന്നും ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു.
ക്രമവിരുദ്ധമായി പാട്ടം നൽകിയ സംഭവങ്ങളുണ്ടെന്ന വിമർശനം ബി അശോക് ആവർത്തിച്ചു. സർക്കാർ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോർഡിലെ സുരക്ഷ സർക്കാർ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഒരു ബോധ്യക്കുറവുമില്ല. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു.
Post Your Comments