ന്യൂയോര്‍ക്ക്: കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കൂടുതൽ പണം സമ്പാദിക്കാനും അവരുടെ റീച്ച് വർദ്ധിപ്പിക്കാനുമൊരുങ്ങി യൂട്യൂബ്. ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ യൂട്യൂബ് ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുക എന്ന ലക്‌ഷ്യം വെച്ചുകൊണ്ട് പുതിയ മാറ്റങ്ങൾ നടപ്പാക്കുകയാണ് യൂട്യൂബ്. ഇതിനായി, കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം നൽകുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് യൂട്യൂബ്.
ഷോർട്ട്‌സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേർക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു. കണ്ടന്‍റ് ക്രിയേറ്റേര്‍സിന് ഉടൻ തന്നെ മികച്ച ഹ്രസ്വ വീഡിയോകൾ സൃഷ്‌ടിക്കാനാകും. വ്യക്തിഗത അഭിപ്രായങ്ങൾക്ക് മറുപടി നൽകാനുള്ള അവസരവും ഇതിലുണ്ടാകും. ഇത്തരം വീഡിയോകള് സൂപ്പർ ചാറ്റുമായി സംയോജിപ്പിക്കുന്നു എന്ന് വ്യക്തം. ഇതുവഴി, വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരും. ഒപ്പം ചാറ്റിങ്ങിനും അവസരമുണ്ട്. നിങ്ങൾ പോസ്‌റ്റ് ചെയ്‌ത ഒരു റീലിൽ ഒരു ഉപയോക്താവ് കമന്റ് ചെയ്‌താൽ, ആ വ്യക്തിക്ക് വീഡിയോ സഹിതം മറുപടി നൽകാം.
അതേസമയം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സഹായകരമായ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നു. യൂട്യൂബിലെ ജനപ്രിയ ട്രെന്‍റുകള്‍ മനസിലാക്കാന്‍ വീഡിയോ ഇടുന്നവരെ സഹായിക്കുന്ന വിവരങ്ങള്‍ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് സംയോജിപ്പിക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുകയാണ്. പുതിയ വിഡിയോകൾക്കായി കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഒപ്പം തന്നെ വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും ഉടന്‍ എത്തും. ഈ ഫീച്ചര്‍ ഇൻസ്റ്റഗ്രാമിന്റെ ‘റീൽസ് വിഷ്വൽ റിപ്ലൈസ്’ സമാനമാണ് എന്ന് പറയാം. പുതിയ വീഡിയോകൾക്കായി കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ സ്രഷ്‌ടാക്കളെ ഇത് സ്വയമേവ സഹായിക്കും.
കൂടാതെ, ഈ വർഷം, സ്രഷ്‌ടാക്കളെ ഒന്നിപ്പിക്കുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കാനും പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നുണ്ട്. ഇത് അടിസ്ഥാനപരമായി കണ്ടന്‍റ് ക്രിയേറ്റേര്‍സ് തമ്മിലുള്ള ബന്ധം വളർത്താൻ സഹായിക്കും. സ്ഥിരം ഉപയോക്താക്കൾ ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ ‘ഗിഫ്റ്റഡ് അംഗത്വങ്ങൾ’ എന്ന ഫീച്ചർ കാണാൻ സാധിക്കും. ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു.
Post Your Comments