തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ ഇളവുകള്‍ എന്നെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. ജൂലൈ ആദ്യം മുതല്‍ നല്‍കുന്ന ബില്ലില്‍ സബ്‌സിഡി കുറവ് ചെയ്ത് നല്‍കുമെന്നും, വൈദ്യുതി ചാര്‍ജ് വര്‍ധന പരിഗണനയില്‍ ഇല്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു.
ഇളവിനായി വൈദ്യുതി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ഇളവ് നല്‍കിയത് വൈദ്യുതി ചാര്‍ജ് വര്‍ധനക്ക് കാരണമാകില്ല. രണ്ട് മാസത്തെ റീഡിങ്ങാണ് ഉപഭോക്താക്കള്‍ക്ക് ഗുണകരം. മാസ ബില്ലിലേക്ക് പോകുമ്പോള്‍ അധിക ചിലവുണ്ടാകും. കെ.എസ്.ഇ.ബിയുടെ ബില്ലിങ്ങില്‍ പിശകുകളൊന്നും വന്നിട്ടില്ല. കൂടിയ തുക നിയമപരമായിത്തന്നെ ചുമത്തിയതാണ്. എങ്കിലും കൂടിയ തുക കാരണം ആളുകള്‍ക്ക് ഭാരം വന്നിട്ടുണ്ട്. ടെലിസ്‌കോപ്പിക് ഗ്രൂപ്പിലേക്ക് ഒട്ടനവധി ഉപഭോക്താക്കള്‍ മാറി. ആ ഭാരം വന്നു, പ്രതിഷേധവുമുണ്ടായെന്നും . അതുമനസ്സിലാക്കിയാണ് കേരള സര്‍ക്കാര്‍ ഇളവുനല്‍കാന്‍ തീരുമാനിച്ചതെന്നും എന്‍.എസ് പിള്ള വ്യക്തമാക്കി.
Post Your Comments