Election News

കെഎസ്ഇബി ചെയര്‍മാന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വൈദ്യുതി പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനാണ് കെഎസ്ഇബി ചെയര്‍മാന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്.

വൈദ്യുതി പോസ്റ്റുകളില്‍നിന്ന് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡ് ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിശദീകരണം തേടിയത്.

ചെയര്‍മാന്റെ മറുപടി ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button