PathanamthittaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ച് കയറി അപകടം: 11 വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു

പ​ത്ത​നം​തി​ട്ട കോ​ള​ജ് ജ​ങ്​​ഷ​നി​ലെ ടി.​വി.​എ​സ് ഐ​ശ്വ​ര്യ ഷോ​റൂ​മി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്

പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളു​മാ​യി 11 വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു. പ​ത്ത​നം​തി​ട്ട കോ​ള​ജ് ജ​ങ്​​ഷ​നി​ലെ ടി.​വി.​എ​സ് ഐ​ശ്വ​ര്യ ഷോ​റൂ​മി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്.

Read Also : അങ്ങനെ ചെയ്‌താൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ: ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൺസോൾഡായതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഷോ​റൂ​മി​ലെ മെ​ക്കാ​നി​ക് മ​ഹേ​ഷി​ന് പ​രി​ക്കേ​റ്റു. തുടർന്ന് ഇ​യാ​​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി ശ​ങ്ക​ർ ഓ​ടി​ച്ച മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​ൻ കാ​റാ​ണ് അ​പ​ക​ടമുണ്ടാക്കിയത്. ഇ​യാ​ളെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷോ​റൂ​മി​ന്‍റെ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് പു​തി​യ ബൈ​ക്കു​ക​ളും എ​ട്ട് സ്കൂ​ട്ട​റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഷോ​റൂം ഉ​ട​മ സു​മേ​ഷ് ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button