ThiruvananthapuramKeralaNattuvarthaLatest NewsNews

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്.

നിലവിലെ പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും അഡ്ഹോക്ക് കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 31ന് മുമ്പ് അംഗത്വ വിതരണവും ഭാരവാഹി തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

വീട്ടുകാർ അറിയാതെ 35 പവന്‍ സ്വര്‍ണം പണയത്തിൽ, ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടുകൾ: 31കാരിയുടെ മരണത്തിൽ ദുരൂഹത

തീരുമാനം എടുക്കുന്നതിന് വേണ്ടി ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എ.പി. അബ്ദുല്‍ വഹാബ് പങ്കെടുത്തില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എ.പി. അബ്ദുല്‍ വഹാബ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button