KannurNattuvarthaLatest NewsKeralaNews

ആര്‍എസ്എസും യുഡിഎഫും ചേർന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍

കണ്ണൂര്‍: ആര്‍എസ്എസും യുഡിഎഫ് കക്ഷികളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഇടതുസര്‍ക്കാരിനെതിരെ മതവികാരമുണര്‍ത്തി പള്ളികള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞു.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആര്‍എസ്എസും മറ്റ് തീവ്രവാദ സംഘടനകളും അരുംകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന് യുഡിഎഫിന്റെ പിന്തുണയുണ്ടെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.

റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന മന്ത്രിയാണ്, അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ എനിക്കഭിമാനമുണ്ട്: ജയസൂര്യ

തലശ്ശേരിയും ഇരിട്ടിയുമുള്‍പ്പെടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും ആര്‍എസ്എസ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പിന്തുണയുണ്ടാവുമെന്നും കാസിം ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം പള്ളികള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി യുവമോര്‍ച്ച തലശ്ശേരിയില്‍ പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button