ചെന്നൈ: ബ്രാഹ്മണരുടെ പൂണൂൽ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതിന് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന പ്രസിഡന്റ് ‘ടാഡ’ അബ്ദുൾ റഹീമിനെ ചെന്നൈ പോലീസിന്റെ തമിഴ്നാട് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണിയുടെയും തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്റെയും പരാതിയിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
58 പേർ കൊല്ലപ്പെടുകയും ആയിരങ്ങളെ ബാധിക്കുകയും ചെയ്ത കോയമ്പത്തൂർ സ്ഫോടന പരമ്പര (1998) ആസൂത്രണം ചെയ്തതിന് 18 വർഷം തടവ് അനുഭവിച്ച ആളാണ് ‘ടാഡ’ റഹീം. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തു വന്ന് ഇയാൾ ഐഎൻഎൽ സ്ഥാപിച്ചു. പ്രകോപനപരമായ പല പരാമർശങ്ങൾക്കും ഇയാളുടെ പേരിൽ കേസുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ഒരു വിഭാഗമായ ഐഎൻഎൽ, കാഞ്ചീപുരത്തെ ശങ്കരമഠത്തിന് മുന്നിൽ ‘പൂണൂൽ മുറിക്കൽ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇയാളുടെ ആഹ്വാനം. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
Post Your Comments