KozhikodeKeralaLatest NewsNews

പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയ കേസ്: കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആണ് ആദ്യ ഘട്ടം മുതല്‍ കെ.എം ഷാജി ആവർത്തിക്കുന്നത്.

കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ കെ.എം ഷാജിയെ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് ഇഡി ഉദ്യോഗസ്ഥർ കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനായി അന്ന് എംഎൽഎ ആയിരുന്ന കെ.എം ഷാജി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ പരാതി വാസ്തവമാണെന്ന് വ്യക്തമായതായി വിജിലൻസ് എഫ്ഐആർ സമർപ്പിച്ചിരുന്നു.

Also read: പിഎസ്എൽവി സി 52 വിക്ഷേപണം വിജയകരം: അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് ഐഎസ്ആർഒ ചെയർമാൻ

സ്കൂളിലെ വരവ് ചിലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും, സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമായതായി എഫ്‌ഐആർ പറയുന്നു. എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ വിജിലൻസ് പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആണ് ആദ്യ ഘട്ടം മുതല്‍ കെ.എം ഷാജി ആവർത്തിക്കുന്നത്.

കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. തന്റെ കുടുംബത്തിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ കുടുംബത്തിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചു എന്നാണ് ഷാജി അന്ന് മൊഴി നൽകിയിരുന്നത്. ’20 ലക്ഷം രൂപ സുഹൃത്തും നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മിക്കാനായി ഉപയോഗിച്ചു. അഞ്ച് ജ്വല്ലറികളിൽ എനിക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. അവ പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും ചേർത്ത് വീട് പൂർത്തിയാക്കുകയായിരുന്നു’ എന്നാണ് അന്ന് ഷാജി വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button