COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 2,136 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 2,136 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,482 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: വീട്ടുകാർ അറിയാതെ 35 പവന്‍ സ്വര്‍ണം പണയത്തിൽ, ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടുകൾ: 31കാരിയുടെ മരണത്തിൽ ദുരൂഹത

7,28,387 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,92,001 പേർ രോഗമുക്തി നേടി. 8,973 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 1,014 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 59,444,355 കോവിഡ് വാക്സിൻ ഡോസുകൾ സൗദിയിൽ ഇതുവരെ വിതരണം ചെയ്തു.

Read Also: സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button