Latest NewsNewsIndia

സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നത്

വിവാദം ആളിക്കത്തിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രസ്താവന

ബംഗളൂരു : രാജ്യത്ത് ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദമായി. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ആരോപിച്ചത്.

Read Also : അള്ളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ച മുസ്‌കാന്‍ സൈനബ പോപ്പുലര്‍ ഫ്രന്റ് നേതാവിന്റെ മകള്‍

‘ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതിനു പിന്നില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തത് കൊണ്ടും പെണ്‍കുട്ടികള്‍ മുഖം മറയ്ക്കാത്തത് കൊണ്ടുമാണ്’, കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ആരോപിച്ചു.

‘പെണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ സൗന്ദര്യം പുറത്തേയ്ക്ക് കാണരുത്. ഇതിനാണ് പെണ്‍കുട്ടികളോട് മുഖം മറയ്ക്കാനും പര്‍ദ്ദ ധരിക്കാനും ആവശ്യപ്പെടുന്നത്. ലോകത്തില്‍ വെച്ച് ഇന്ത്യയിലാണ് ബലാത്സംഗ കേസുകള്‍ ഉള്ളത്. ഇതിനു കാരണം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതാണ് കാരണമെന്ന് കരുതുന്നു’, സമീര്‍ അഹമ്മദ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button