Latest NewsNewsIndia

ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗം, അനാവശ്യ വിവാദം ഉണ്ടാക്കി ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: മെഹബൂബ മുഫ്തി

ശ്രീനഗർ : ഹിജാബ് വിവാദത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബുബ മുഫ്തി. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരിലെ അതിർത്തി മേഖലകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കുപ്വാരയിൽ എത്തിയപ്പോഴാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.

‘മുസ്ലീം വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്താനാണ് സർക്കാരിന്റെ ശ്രമം ഹിജാബ് വിഷയം ഇതിന് ഉദാഹരണമാണ്. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാത്തവർ അതിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്. സമൂഹത്തെ രണ്ട് തട്ടിലാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം’- മെഹബൂബ പറഞ്ഞു.

Read Also  :  IPL Auction 2022 – മെഗാതാരലേലം ഇന്ന് അവസാനിക്കും: ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ?

എല്ലാവരുടെയും ജീവിതം ബിജെപി ദുസ്സഹമാക്കുകയാണ്. ബിജെപി ഭരണത്തിൽ ജമ്മു കശ്മീർ ജനത സന്തോഷവാന്മാരല്ല. ജമ്മു കശ്മീരിനെ വിഭജിക്കുക എന്ന അജണ്ട മാത്രമാണ് ബിജെപിയ്‌ക്കും ആർഎസ്എസിനും ഉള്ളതെന്നും മെഹബൂബ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്ന് അവരെ ശക്തിയില്ലാത്തവരായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button